വിശുദ്ധ അന്തോണീസിന്റെ തിരുനാൾ

Monday 20 April 2026 11:14 PM IST

ഒളശ: ഒളശ സെന്റ് ആന്റണീസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ 24, 25 ,26 തീയതികളിൽ നടക്കും. 24ന് വൈകിട്ട് 5ന് വികാരി ഫാ. ബേബി പാറ്റിയാൽ കൊടിയേറ്റും, പരിശുദ്ധ കുർബാനയിൽ പരേതസ്‌മരണ നടത്തും. തുടർന്ന്, പുത്രി സംഗമം, സെമിത്തേരി സംഗമം,സ്‌നേഹവിരുന്ന്, കലാസന്ധ്യ. 25ന് ആഘോഷമായ കുർബാന, ലദീഞ്ഞ്, മെഴുകുതിരി പ്രദക്ഷിണം പരിപ്പ് കുരിശുപള്ളിയിൽ നിന്നും പള്ളിയിലേക്ക്. ഫാ.സ്റ്റീഫൻ പട്ടത്താനത്ത്, ഫാ.തോമസ് പുതിയകുന്നേൽ എന്നിവർ തിരുനാൾ സന്ദേശം നൽകും. പരിശുദ്ധ കുർബ്ബാനയുടെ ആശീർവാദം ഫാ.ജോസ് കുറുപ്പുംതറയിൽ. 9ന് ബാന്റ്‌മേളം. 26ന് വൈകിട്ട് 4.30ന് ലദീഞ്ഞ് രൂപം എഴുന്നള്ളിച്ച്‌വെക്കൽ, റാസ, ആശീർവ്വാദം.