പനയ്ക്കൽ ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ ഉത്സവം

Tuesday 21 April 2026 8:15 AM IST

ചേർത്തല:തൈക്കൽ പനയ്ക്കൽ ശ്രീ ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ മകയിരം ഉത്സവവും പ്രതിഷ്ഠാ വാർഷികാഘോഷവും തുടങ്ങി. ഇന്ന് രാവിലെ 9 ന് വാർഷിക കലശം,10 ന് സർപ്പോത്സവം ആരംഭം. 22 ന് രാവിലെ 11 ന് സർപ്പോത്സവം, ഉച്ചയ്ക്ക് 2 ന് ഗന്ധർവ്വോത്സവം വൈകിട്ട് 6 ന് താലപ്പൊലി, 23 ന് രാവിലെ 9 ന് പത്താം ഉദയം ആദിത്യപൂജ 10 ന് ഗന്ധർവ്വോത്സവസമാപനം.