സംഭാര വിതരണം

Tuesday 21 April 2026 11:22 PM IST
അഡ്മിഷൻ ക്യാമ്പിനോട് അനുബന്ധിച്ച്​ രാമനാട്ടുകര ഗണപത് എയുപിബി സ്കൂളിൽ സംഭാര വിതരണം നട​ത്തുന്നു

രാമനാട്ടുകര: അഡ്മിഷൻ ക്യാമ്പിനോടനുബന്ധിച്ച്​ ഗണപത് എയുപിബി സ്കൂളിൽ സംഭാര വിതരണം നടത്തി . വേനൽചൂട് ശക്തമായ സാഹചര്യത്തിൽ ക്യാമ്പിലെത്തിയ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സംഭാരം നൽകിയത് ആശ്വാസമായി. സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങൾ മൺ ഗ്ലാസുകളിലാണ് സംഭാരവിതരണം നടത്തിയത്. ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം എന്ന പദ്ധതിയുടെ പ്രാരംഭഘട്ടം ആയിരുന്നു ഈ പ്രവർത്തനം. ശീതള പാനീയങ്ങളുടെ പിറകെപായുന്ന പുതിയ തലമുറയ്ക്ക് പഴമയിലേക്ക് മടങ്ങി ആരോഗ്യം സംരക്ഷിക്കുക എന്ന ഒരു തിരിച്ചറിവ് നൽകാൻ ഈ പ്രവർത്തനത്തിനായി. അഡ്മിഷൻ ക്യാമ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സ്കൂൾ പ്രധാനദ്ധ്യാ പകൻ എം.പവിത്രൻ അറിയിച്ചു.