സബർബൻ പദ്ധതി മന്ദഗതിയിൽ, ചെലവഴിച്ചത് 2659 കോടി രൂപ

Tuesday 21 April 2026 1:18 AM IST

ബെംഗളൂരുവിലെ ദിനംപ്രതി രൂക്ഷമാവുന്ന ഗതാഗതക്കുരുക്കിന് ദീർഘകാല പരിഹാരമായി കണക്കാക്കപ്പെട്ടിരുന്ന സബർബൻ റെയിൽ പദ്ധതി വീണ്ടും വൈകുന്നു. ലക്ഷക്കണക്കിന് ആളുകൾക്ക് വേഗത്തിലും കുറഞ്ഞ ചെലവിലും യാത്ര ചെയ്യാനുള്ള അവസരം നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഈ പദ്ധതി ഇപ്പോൾ ഭരണനിലവാരത്തിലെ കാലതാമസങ്ങളും ഭൂമി ഏറ്റെടുക്കൽ പ്രശ്നങ്ങളും കൊണ്ട് അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്.