നെൽ വില ഉടൻ നല്കകണം: യു.ഡി.എഫ് നേതാക്കൾ
Tuesday 21 April 2026 8:24 AM IST
കുട്ടനാട്: പുഞ്ചകൃഷിയുടെ നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് നൽകാനുള്ള തുക അടിയന്തരമായി വിതരണം ചെയ്യണമെന്ന് യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള വിവിധ കർഷക സംഘടനാ ഭാരവാഹികളായ അലക്സ് മാത്യു, സി.ടി തോമസ് കാച്ചാംകോടം, നൈനാൻതോമസ് എന്നിവർ ആവശ്യപ്പെട്ടു. 126 കോടി രൂപയിൽ 11.03 കോടി രൂപമാത്രമാണ് ഇതുവരെ വിതരണം ചെയ്തതത്. പി. ആർ. എസ് ഇനി മേയ് ആദ്യവാരത്തിലെ സ്വീകരിക്കൂ എന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. കൂടാതെ കിഴിവിന്റെ പേരിൽ മില്ലുകൾ നടത്തുന്നത് വലിയ തട്ടിപ്പാണ്. ക്വിന്റലിന് 12 കിലോ വരെ കിഴിവ് വാങ്ങുന്നുണ്ട്. 2 കിലോ കിഴിവ് എന്ന ധാരണയുടെ പരസ്യ ലംഘനമാണിത്. മില്ലുടമകൾ മനപ്പൂർവ്വം കാലതാമസം വരുത്തി നെല്ല് പാടത്ത് കെട്ടിക്കിടക്കുന്നതിന്റെ പേരിൽ കൃഷിക്കാർക്കുണ്ടാകുന്ന നഷ്ടത്തിന് പരിഹാരം ഉണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു.