മന്തിക്കടയിലെ വിവാദ പോസ്റ്റർ: പൊലീസ് നടപടി പ്രതിഷേധാർഹം

Tuesday 21 April 2026 7:26 AM IST

ആലപ്പുഴ: ചേർത്തലയിലെ മന്തിക്കടയുടെ വിവാദ വിഷു പോസ്റ്ററിനെതിരെ പ്രതികരിച്ചവർക്കെതിരെ ചേർത്തല പൊലീസ് സ്വമേധയാ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ജനറൽ സെക്രട്ടറി അഡ്വ.അനിൽ വിളയിൽ ആവശ്യപ്പെട്ടു. കുറ്റം ചെയ്തവർക്ക് തലോടലും അത് ചൂണ്ടിക്കാട്ടിയവരെ തല്ലും എന്ന സർക്കാരിന്റെ നയത്തിന്റെ ഭാഗമായിട്ടാണ് പൊലീസിന്റെ നടപടിയെന്നും ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശം നീതിയുക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലെ എട്ടോളം മന്തി കടകളിലും ഒരു ചെരുപ്പ് കടയിലും ഇത്തരത്തിൽ ആശംസാ കാർഡുകൾ പുറത്തിറങ്ങിയിട്ടുണ്ട്. വിഷയത്തിൽ മുഖ്യമന്ത്രിയോ,​ പ്രതിപക്ഷ നേതാവോ,​ ആലപ്പുഴ എം.പി യോ, എം.എൽ.എയോ പ്രതിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി സി.എൻ. ജിനു, എം. ജയകൃഷ്ണൻ എന്നിവരും പങ്കെടുത്തു.