നടപടി സ്വീകരിക്കണം

Monday 20 April 2026 11:23 PM IST

കോട്ടയം: റിട്ടേണിംഗ് ഓഫീസറുടെ ഡയറി കണ്ടെത്താനാണ് പേരാമ്പ്രയിൽ സ്‌ട്രോംഗ് റൂമിനു സമീപമുള്ള മുറി തുറക്കാൻ ശ്രമിച്ചതെന്ന കുറ്റക്കാരുടെ മറുപടിയിന്മേൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി.സി തോമസ് പറഞ്ഞു. സ്‌ട്രോംഗ് റൂമല്ല, സമീപത്തുള്ള മറ്റൊരു മുറിയാണ് തുറന്നതെന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. കളവായ രീതിയിൽ സ്‌ട്രോംഗ് റൂം തുറക്കാനും തിരഞ്ഞെടുപ്പ് അട്ടിമറി നടത്താനും നടത്തിയ ശ്രമമാണ് പേരാമ്പ്രയിൽ നടന്നതെന്നും ഇത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കു പരാതി നൽകിയെന്നും പി.സി തോമസ് അറിയിച്ചു.