പ്രതിഷേധ പ്രകടനം
Monday 20 April 2026 11:38 PM IST
അമ്പലപ്പുഴ: നിധിൻ രാജിന്റെ മരണത്തിനു കാരണക്കാരായ പ്രതികളെ അറസ്റ്റ് ചെയ്യുക , അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു അഖില കേരള ഹിന്ദു സാംബവ മഹാസഭ അമ്പലപ്പുഴ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.സനേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ അജയകുമാർ , താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ. പ്രശോഭൻ , സെക്രട്ടറി പി. എം. പ്രകാശ് കുമാർ ,ട്രഷറർ ഹരിമോൻ , വിജയ് മനോഹർ, സുരേഷ് ബാബു , കൃജ എന്നിവർ സംസാരിച്ചു.