ഫാമിലി വർക്ക്‌ഷോപ്പ്
Monday 20 April 2026 11:40 PM IST
ആലപ്പുഴ : സോഷ്യൽ മീഡിയ അതിപ്രസരം സമൂഹത്തിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നുണ്ടെന്ന് വിസ്ഡം ഇസ് ലാമിക് യൂത്ത് ഓർഗനൈസേഷൻ സംഘടിപ്പിച്ച സുകൂൻ ഫാമിലി വർക്ക്‌ഷോപ്പ് അഭിപ്രായപ്പെട്ടു.
വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് ടി. കെ. നിഷാദ് സലഫി ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.വി. പി. ബഷീർ അദ്ധ്യക്ഷത വഹിച്ചു. സ്വാദിഖ് മദ്‌നി, കെ.താജുദ്ധീൻ സ്വലാഹി, ഡോ. പി. പി നസീഫ് , ഡോ. ഫസ്ലുറഹ്മാൻ, വിസ്ഡം വിമൺ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സി റസീല, നൗഫൽ പാലക്കാട് , അമീർ അത്തോളി, ജംഷീർ സ്വലാഹി, പി എച് മൻസൂർ, മുസ്തഫ മദനി, സി അബ്ദു റഹ്മാൻ, മുഹമ്മദ് മദനി എന്നിവർ സംസാരിച്ചു.