ശിവപ്രസാദ്
Monday 20 April 2026 11:43 PM IST
തഴവ: തഴവ കുറ്റിപ്പുറത്ത് കളിയ്ക്കൽ വടക്കതിൽ പരേതനായ കെ.ജി.കുട്ടപ്പന്റെ മകനും റിട്ട. കെ.എസ്.ആർ.ടി.സി ചെക്കിംഗ് ഇൻസ്‌പെക്ടറും കെ.എസ്.ടി.ഇ.യു സംസ്ഥാന കമ്മിറ്റി അംഗവും എ.ഐ.വൈ.എഫ് നേതാവുമായിരുന്ന ശിവപ്രസാദ് (65) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: എസ്. പത്മിനി (റിട്ട. ടി.സി സി ജീവനക്കാരി). മക്കൾ: അഷിത എസ്.പ്രസാദ് (ഡിജിറ്റിൽ മാർക്കറ്റിംഗ്, സി.എ.ഡി അക്കാഡമി, കാക്കനാട്), അഞ്ജിത.എസ്.പ്രസാദ് (സയന്റിസ്റ്റ്, ബയോ മോഡൽസ്, കാക്കനാട്). ബ്ലോക്ക് പഞ്ചായത്തംഗവും ഇപ്റ്റ തഴവ യൂണിറ്റ് സെക്രട്ടറിയും നടനുമായ ജയരാജ്, നാടക, സിനിമ നടൻ തഴവ സഹദേവൻ എന്നിവർ സഹോദരങ്ങളാണ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.