പറവകൾക്ക് നീർക്കുടം പദ്ധതിക്ക് തുടക്കം

Monday 20 April 2026 11:44 PM IST

അമ്പലപ്പുഴ : എം.എസ്.എഫ് നടപ്പാക്കുന്ന 'പറവകൾക്ക് ഒരു നീർക്കുടം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അമ്പലപ്പുഴയിൽ ജില്ലാ പ്രസിഡന്റ് ഉവൈസ് ഫൈസി പതിയാങ്കര നിർവ്വഹിച്ചു. ജില്ലയിലെ നൂറ് കേന്ദ്രങ്ങളിൽ എം. എസ്. എഫ് ജില്ല, മണ്ഡലം, ​ പഞ്ചായത്ത് ,​ ശാഖ ഭാരവാഹികൾ പദ്ധതി നടപ്പാക്കും. അമ്പലപ്പുഴയിൽ നടന്ന ചടങ്ങിൽ എം. എസ്. എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.അൽത്താഫ് സുബൈർ, ജനറൽ സെക്രട്ടറി അബ്ദുൽ ബാസിത്ത്, ഭാരവാഹികളായ അഡ്വ മുംതാസ്, റിഫാസ് സിദ്ധീഖ് ആര്യാട്, മുനീർ കായമ്പള്ളി, ഷാഫി പതിയാങ്കര, ജസീൽ പാറലിൽ, ആദിൽ നദീർ, ആമിർ കമ്പിവളപ്പ്, നിയാസ് പാനൂർ എന്നിവർ പങ്കെടുത്തു