എ.കെ.ടി.എ കൺവെൻഷൻ

Monday 20 April 2026 11:46 PM IST

ആലപ്പുഴ : തയ്യൽ തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ആൾ കേരള ടെയ്‌ലേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ഹരിപ്പാട് മുട്ടം ശ്രീരാമകൃഷ്ണാശ്രമം നിർമ്മലാനന്ദ ഹാളിൽ നടന്ന കൺവെൻഷൻ സംസ്ഥാന സെക്രട്ടറി എസ്.സതികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ആർ.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യുട്ടിവ് അംഗം വി.ജി.ഉഷാകുമാരി, ജില്ലാ സെക്രട്ടറി എം.കാർത്തികേയൻ, മോഹൻദാസ്, സൈമൺ ജോസഫ്, സുരേഷ് ബാബു, തങ്കമ്മ ദേവസ്യ, അമ്പിളി എന്നിവർ സംസാരിച്ചു.