മനോജ് സി.ബ്രീസ് വില്ല
Monday 20 April 2026 11:56 PM IST
പള്ളം: എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ മുൻ കൗൺസിലറും റിട്ട.കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ടുമായ പരേതനായ പി.എ ചെല്ലപ്പന്റെ മകൻ പന്നിമറ്റം ബ്രീസ്‌വില്ലയിൽ മനോജ് സി.ബ്രീസ് വില്ല (57) നിര്യാതനായി. പള്ളം വേലമ്പറമ്പിൽ കുടുംബാംഗമാണ്. സി.പി.എം ചിങ്ങവനം ലോക്കൽ കമ്മറ്റിയംഗം, സി.ഐ.ടി.യു ഏരിയ കമ്മിറ്റിയംഗം, നാട്ടകം സർവീസ് സഹകരണ ബാങ്ക് 3839 ഭരണസമിതിയംഗം, സാറ്റ്‌കോ യൂണിയൻ ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്.സംസ്‌കാരം പിന്നീട്. ഭാര്യ: ജ്യോതി (അദ്ധ്യാപിക, കോട്ടയം ലൂർദ്ദ് സ്‌കൂൾ)പാക്കിൽശ്രീനന്ദനം കുടുംബാംഗമാണ്. മക്കൾ: മിഥുല മനോജ്, വിഥുല മനോജ് (ഇരുവരും കാനഡ). മാതാവ്: പരേതയായ കെ.വിലാസിനി (റിട്ട.എച്ച്.എം). സഹോദരങ്ങൾ: സനൂജ് സി. ബ്രീസ് വില്ല ( എസ്.എൻ കോളേജ് ),റിജേഷ് സി.ബ്രീസ് വില്ല (മുൻ യോഗം ബോർഡ് മെമ്പർ), അഡ്വ. സരിത സി.ബ്രീസ് വില്ല.