സുകുമാരദാസ്

Monday 20 April 2026 11:58 PM IST

മുഹമ്മ: പഞ്ചായത്ത് പത്താം വാർഡ് പള്ളിക്കുന്ന് ക്ഷേത്രത്തിനു സമീപം മാളിയേയ്ക്കൽ സുകുമാരദാസ് (അപ്പച്ചൻ -88) നിര്യാതനായി. മുഹമ്മ ബോട്ട് ജെട്ടിയിലെ കച്ചവടക്കാരനായിരുന്നു. ഭാര്യ: സുലോചന.മക്കൾ: ബിനുരാജ് (ദുബായ്), അനുരാജ് (ഖത്തർ), മിനിമോൾ. മരുമക്കൾ: സന്ധ്യാമ്മ, സിനി, സാബുമോൻ (റിട്ട. എസ് ഐ)

സഞ്ചയനം: വ്യാഴാഴ്ച പകൽ 3.30ന്.