'മുഖ്യമന്ത്രി ചർച്ച ശോഭക്കെടുത്തി'
Tuesday 21 April 2026 12:00 AM IST
തൃശൂർ: മുഖ്യമന്ത്രി പദവിയെ സംബന്ധിച്ചുള്ള അനാവശ്യ ചർച്ച യു.ഡി.എഫിന്റെ ശോഭ കെടുത്തിയതായി കേരള കോൺഗ്രസ് തിരഞ്ഞെടുപ്പ് അവലോകന നേതൃയോഗം കുറ്റപ്പെടുത്തി. ഇടതു സർക്കാരിനെതിരായ ജനവികാരം ജില്ലയിലെ നിയമസഭാ സീറ്റുകളിൽ വലിയ തരംഗം ഉയർത്തിയിട്ടുണ്ടെന്നും യു.ഡി.എഫിന് അനുകൂലമായി ജില്ലയിൽ വലിയ വിസ്മയം ഉണ്ടാകുമെന്നും യോഗം വിലയിരുത്തി. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി.കുര്യാക്കോസ് അദ്ധ്യക്ഷനായി. ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ, വൈസ് ചെയർമാൻ എം.പി.പോളി, ജോൺസൺ കാഞ്ഞിരത്തിങ്കൽ, ഇട്ടിച്ചൻ തരകൻ, തോമസ് ആന്റണി, സി.ടി.പോൾ, ആൻസൺ കെ.ഡേവിസ് തുടങ്ങിയവർ സംസാരിച്ചു.