'നഷ്ടപരിഹാരം പ്രഖ്യാപിക്കണം'

Tuesday 21 April 2026 12:01 AM IST

ചാവക്കാട്: മറ്റത്തൂരിൽ ഉറങ്ങിക്കിടന്ന കുട്ടി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിംഗ് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. ജനങ്ങൾ താമസിക്കുന്ന വനപ്രദേശങ്ങളിലെ അതിർത്തി മേഖലകൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പരാജയപ്പെട്ടിരിക്കുന്നത് പരിശോധിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. വയനാട് സുൽത്താൻ ബത്തേരിയിൽ സ്‌കൂളിനകത്ത് പാമ്പ് കടിയേറ്റ് 2019ൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ കുളത്തൂർ ജയ്‌സിംഗ് ഹൈക്കോടതി മുഖേന പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്ത് നിയമപ്പോരാട്ടം നടത്തിയിരുന്നു.