ഉമർ ഖാലിദിന്റെ ഹർജി തള്ളി
Tuesday 21 April 2026 12:03 AM IST
ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ അഞ്ചര വർഷത്തിലേറെയായി തിഹാർ ജയിലിൽ കഴിയുന്ന ആക്‌ടിവിസ്റ്റ് ഉമർ ഖാലിദിന് സുപ്രീംകോടതിയിൽ വീണ്ടും തിരിച്ചടി. ജാമ്യാപേക്ഷ തള്ളിയ കഴിഞ്ഞ ജനുവരി 5ലെ ഉത്തരവ് പുന:പരിശോധിക്കണമെന്ന ഹർജി തള്ളി. ഉത്തരവ് പുന:പരിശോധിക്കാനുള്ള കാരണങ്ങൾ കാണുന്നില്ലെന്ന് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഒരു വർഷത്തേക്ക് ഉമറിന് ജാമ്യാപേക്ഷ നൽകാനാകില്ലെന്ന്, ജാമ്യം നിഷേധിച്ച വിധിയിൽ സുപ്രീംകോടതി ഉപാധി വച്ചിരുന്നു. കേസിൽ 2020 സെപ്‌തംബർ 14നാണ് ഉമറിനെ ഡൽഹി പൊലീസ് കസ്റ്രഡിയിലെടുത്തത്.