പൊയ്യ കളിയരങ്ങ് വാർഷികാഘോഷം
Tuesday 21 April 2026 12:05 AM IST
മാള: പൊയ്യ കളിയരങ്ങ് നാട്യകലാ അക്കാഡമിയുടെ വാർഷികം സംവിധായകൻ ഷൈജു അന്തിക്കാട് ഉദ്ഘാടനം ചെയ്തു. എ.കെ.ശശിധരൻ മാസ്റ്റർ കലാപുരസ്‌കാരം കെ.പി.എ.സി കലാകാരൻ കനിതർ യാദവ് ആനാപ്പുഴയ്ക്ക് നൽകി. ഫോക്‌ലോർ അക്കാഡമി അവാർഡ് ജേതാവ് സുബ്രഹ്മണ്യൻ തലാപ്പിള്ളി, കലോത്സവത്തിൽ എ ഗ്രേഡ് നേടിയ നിവേദ്യ വിനോജ് എന്നിവരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഔസേപ്പച്ചൻ ജോസ് മുഖ്യാതിഥിയായി. എ.ബി.അനിൽകുമാർ, എൻ.ജി.പ്രസാദ്, ഗീത എസ്.പടിയത്ത്, രാജേഷ് കളത്തിൽ, ജിതി സുധീഷ് എന്നിവർ പ്രസംഗിച്ചു. നാടകവും പാട്ടുകൂട്ടവും അരങ്ങേറി.