സംഘാടകസമിതി രൂപീകരിച്ചു
Tuesday 21 April 2026 12:07 AM IST
തൃശൂർ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കാത്ത തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് യജമാനദാസ്യത്തിന്റെ തെളിവാണെന്ന് സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.പി.രാജേന്ദ്രൻ. ജൂൺ ഒന്നു മുതൽ മൂന്നുവരെ തൃശൂരിൽ നടക്കുന്ന എ.ഐ.ടി.യു.സി ദേശീയ ജനറൽ കൗൺസിൽ സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് അദ്ധ്യക്ഷനായി. സംഘാടകസമിതി ഭാരവാഹികളായി കെ.ജി.ശിവാനന്ദൻ (ചെയർമാൻ), ടി.കെ.സുധീഷ് (ജനറൽ കൺവീനർ), വി.എസ്.പ്രിൻസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.