5000 കോടി ഡോളർ വ്യാപാരത്തിന് ഇന്ത്യ - ദക്ഷിണ കൊറിയ ധാരണ
ന്യൂഡൽഹി : 2030ഓടെ 5000 കോടി ഡോളർ വ്യാപാരത്തിന് ഇന്ത്യ - ദക്ഷിണ കൊറിയ ധാരണയിലെത്തി. ഇന്നലെ ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ്, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉഭയകക്ഷി ചർച്ച നടത്തി. മൂന്നുദിവസത്തെ സന്ദർശനത്തിന് ഞായറാഴ്ചയാണ് ദക്ഷിണ കൊറിയൻ പ്രസിഡന്റ് ഇന്ത്യയിലെത്തിയത്. ഇരുരാജ്യങ്ങളിലെയും ബിസിനസ് പ്രമുഖരുമായി ഇരുവരും ഇന്നലെ കൂടിക്കാഴ്ച നടത്തി.
കപ്പൽ നിർമ്മാണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെമി കണ്ടക്‌ടർ, ക്രിട്ടിക്കൽ മിനറൽസ്, പ്രതിരോധം, ആണവോർജ്ജം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കും. ദക്ഷിണ കൊറിയയിലേക്ക് സ്റ്റീൽ കയറ്റുമതി വർദ്ധിപ്പിക്കും. അടുത്ത ഒരുവർഷത്തിനകം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കരാർ പരിഷ്ക്കരിക്കും. കൊറിയൻ കമ്പനികളുടെ വരവ് പ്രോത്സാഹിപ്പിക്കുന്നതിന് വ്യാപാര ടൗൺഷിപ്പ് സ്ഥാപിക്കുമെന്ന് മോദി പറഞ്ഞു. ലീ ജെയ് മ്യുങിന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്.