വിദ്യാസമ്പന്നരുടെ ഡിജിറ്റൽ അറസ്റ്റ് ഞെ‌ട്ടിക്കുന്നത്

Tuesday 21 April 2026 12:58 AM IST

ന്യൂഡൽഹി: വിദ്യാസമ്പന്നർ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനിരയാകുന്നത് ഞെ‌ട്ടിക്കുന്നതെന്ന് വാക്കാൽ നിരീക്ഷിച്ച് സുപ്രീംകോടതി. തനിക്ക് നേരിട്ടറിയാവുന്ന ഒരു സ്ത്രീ തട്ടിപ്പിനിരയായെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സൂചിപ്പിച്ചു. മുഴുവൻ റിട്ടയർമെന്റ് ആനുകൂല്യങ്ങളും തട്ടിപ്പുക്കാ‌ർ കൊണ്ടുപോയി. അവർ പൊട്ടിക്കരഞ്ഞു കൊണ്ട് തന്നോടു പരാതി പറഞ്ഞെന്നും ചൂണ്ടിക്കാട്ടി. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി ആവശ്യപ്പെട്ടപ്പോഴാണിത്. മേയ് 12ന് പരിഗണിക്കാൻ മാറ്റി.