അവശനിലയിൽ പെരിയാറിൽ കണ്ടെത്തിയ കോളേജ് വിദ്യാർത്ഥിനി മരിച്ചു

Tuesday 21 April 2026 1:37 AM IST

കാലടി: കാലടി ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ അവശനിലയിൽ കണ്ടെത്തിയ വിദ്യാർത്ഥിനി മരിച്ചു. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് വിദ്യാർത്ഥിനി പെരുമ്പാവൂർ മുടക്കുഴ ഇളമ്പകപ്പിള്ളി പനമഠം വീട്ടിൽ അഞ്ജന ബിജു (21)വാണ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിൽ മരിച്ചത്. ഇന്നലെ രാവിലെയാണ് അഞ്ജനയെ നാട്ടുകാർ പുഴയിൽ കണ്ടത്. കാലടിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതര നിലയിലായതിനാൽ അങ്കമാലി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബി.എ. ഹിസ്റ്ററി അവസാന വർഷ വിദ്യാർത്ഥിനിയാണ്. പിതാവ്: ബിജു. മാതാവ്: ബിന്ദു. സഹോദരി: അനശ്വര.