ജി.എസ്.ടി.സൈറ്റ് തകരാർ മൂലംആശങ്ക
Tuesday 21 April 2026 1:57 AM IST
കോട്ടയം: ജി.എസ്.ടി സൈറ്റിലെ തകരാർ മൂലം മാർച്ചിലെ മൂന്ന് ബി റിട്ടേണുകൾ നൽകി നികുതി അടയ്ക്കാനാവുന്നില്ലെന്ന് ജി.എസ്.ടി പ്രാക്ടീഷണേഴ്സ് അസോസിയേഷൻ. റിട്ടേൺ സമർപ്പിക്കേണ്ട അവസാനദിവസം കഴിഞ്ഞാൽ പലിശയും പിഴയും അടയ്‌ക്കേണ്ടി വരും. ഇതുമൂലം വ്യാപാരികൾ ആശങ്കയിലാണ്. തങ്ങളുടേതല്ലാത്ത പിഴവിന് ശിക്ഷ അനുഭവിക്കേണ്ട ഗതികേടിലാണ് വ്യാപാരികളും പ്രാക്ടീഷണർമാരും. സർക്കാർ സൈറ്റിന്റെ തകരാർ പരിഹരിച്ച് റിട്ടേണുകൾ നൽകാനുള്ള അവസരം രണ്ടുദിവസം കൂടി നീട്ടണമെന്നും ജി.എസ്.ടി.പി.എ സംസ്ഥാനപ്രസിഡന്റ് ഒ.മഹേശ്വരൻതമ്പി, സെക്രട്ടറി കെ.എസ്ബൈജു കിഴക്കയിൽ എന്നിവർ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കേന്ദ്രധനകാര്യ വകുപ്പിനും ജി.എസ്.ടി.കൗൺസിലിനും നിവേദനം നൽകി.