മാളം വിട്ട് പാമ്പുകൾ, സൂക്ഷിക്കണേ
കോട്ടയം: കത്തുന്ന വെയിലിനൊപ്പം,ചൂടിൽ നിന്നു രക്ഷതേടിയും അല്ലാതെയും പാമ്പ് ഉൾപ്പെടെയുള്ള ഇഴജന്തുക്കൾ വീടുകൾക്കുള്ളിൽ പ്രവേശിക്കാനുള്ള സാദ്ധ്യത ഏറിയതും ജനത്തെ ആശങ്കയിലാക്കി. വേനൽച്ചൂട് കൂടിയ സാഹചര്യത്തിൽ പാമ്പുകൾ മാളംവിട്ട് പുറത്തിറങ്ങുന്നതും കൂടി. എന്നാൽ ഇവ അധികമായി വീടുകളിൽ എത്തുന്നില്ലെങ്കിലും പരിസരത്തെ തണുത്ത പ്രദേശങ്ങളിൽ എത്താനുള്ള സാധ്യതയും ഏറെ.
ഒരു വർഷത്തിനുള്ളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു വനം വകുപ്പ് പിടികൂടിയത് 457 പാമ്പുകളെയാണ്. ഇവയിൽ ഭൂരിഭാഗവും വിഷപ്പാമ്പുകളാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് പിടികൂടുന്ന പാമ്പുകളുടെ എണ്ണം പ്രതിദിനം വർദ്ധിക്കുകയാണെന്ന് അധികൃതർ പറയുന്നു.
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട വീടിന് പരിസരത്തെ കുറ്റിക്കാടുകളും കളകളും നീക്കം ചെയ്യുക മാളങ്ങളോ പൊത്തുകളോ ഉണ്ടെങ്കിൽ മൂടുക എലികളുടെ സാന്നിധ്യം വീട്ടുപരിസരത്ത് ഉണ്ടാകാതെ ശ്രദ്ധിക്കുക തവളകളുടെ സാന്നിദ്ധ്യം ശ്രദ്ധിക്കണം പാമ്പുകളെ നായയും, പൂച്ചയും കടിച്ചെടുത്ത് വരാൻ സാദ്ധ്യത.
മാളം വിട്ട് പുറത്തേയ്‌ക്ക് ( 2025 നവംബർ മുതൽ 2026 മാർച്ച് വരെയുള്ള കണക്ക്)
ജില്ലയിൽ നിന്ന് 333 മൂർഖൻ പാമ്പുകളെ പിടികൂടി. പെരുമ്പാമ്പ് 108, അണലി 13, രാജവെമ്പാല 1, ശംഖുവരയൻ 1 എന്നിങ്ങനെയാണ് പിടികൂടിയ പാമ്പുകളുടെ എണ്ണം.
നിലവിൽ എല്ലാ ദിവസവും പാമ്പുകളെ പിടികൂടുന്നുണ്ട്. സർപ്പ ആപ്പ് മുഖേനയാണ് പാമ്പിനെ പിടികൂടുന്നത്.
സർപ്പ അധികൃതർ