ഇറാൻ: നാ​വി​ക​ ​ഉ​പ​രോ​ധം​ ​ യു.​എ​സ് ​നീ​ക്കി​യേ​ക്കും

Tuesday 21 April 2026 7:34 AM IST

ടെഹ്റാൻ: ഇറാനെ അനുനയിപ്പിച്ച് സമാധാന ചർച്ചയിൽ പങ്കെടുപ്പിക്കാൻ ​മ​ദ്ധ്യ​സ്ഥ​ ​രാ​ജ്യ​ങ്ങൾ ശ്രമം തുടരുന്നതിനിടെ,​ ​ഇറാനിയൻ തുറമുഖങ്ങൾക്ക് ഏർപ്പെടുത്തിയ നാ​വി​ക​ ​ഉ​പ​രോ​ധം​ ​യു.എസ് പി​ൻ​വ​ലിക്കാൻ സാദ്ധ്യത. ​​ഉപരോധം നീക്കിയേക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രം​പ് പാകിസ്ഥാനോട് സൂചിപ്പിച്ചു.​ ​അതേ സമയം,​ ഇ​റാ​ൻ​ ​ഇന്നോ നാളെയോ ച​ർ​ച്ച​യ്ക്ക് ​വ​ഴ​ങ്ങി​യാ​ൽ​ ​പോ​ലും​ ​ഉടൻ സ​മാ​ധാ​ന​ ​ക​രാ​റി​ന് ​സാ​ദ്ധ്യ​ത​യി​ല്ല.​ ​എന്നാൽ,​ വെ​ടി​നി​റു​ത്ത​ൽ​ ​കാ​ലാ​വ​ധി​ ​നീ​ട്ടാ​ൻ​ ​ക​ഴി​ഞ്ഞേ​ക്കും.​ ​ആ​ണ​വ​ ​പ​ദ്ധ​തി​ ​ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന​ ​യു.​എ​സ് ​ആ​വ​ശ്യം​ ​ഇ​റാ​ൻ​ ​ത​ള്ളി​യ​തി​നാ​ൽ​ ​ഈ​ ​മാ​സം​ 11​ന് ​ഇ​സ്ലാ​മാ​ബാ​ദി​ൽ​ ​ന​ട​ന്ന​ ​ആ​ദ്യ​ ​റൗ​ണ്ട് ​ച​ർ​ച്ച​ ​പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

ടൗ​സ്ക​യെ വെ​ടി​വ​ച്ച് ​നി​ശ്ച​ല​മാ​ക്കി

​ ​മ​ലേ​ഷ്യ​യി​ൽ​ ​നി​ന്ന് ​വ​ട​ക്ക​ൻ​ ​അ​റ​ബി​ക്ക​ട​ലി​ലൂ​ടെ​ ​ഇ​റാ​നി​ലെ​ ​ബ​ന്ദ​ർ​ ​അ​ബ്ബാ​സ് ​തു​റ​മു​ഖ​ത്തേ​ക്ക് ​പോ​വു​ക​യാ​യി​രു​ന്ന ​ ​'ടൗ​സ്ക' ചരക്കുക്കപ്പൽ​ ​ഞാ​യ​റാ​ഴ്ച​ ​അ​മേ​രി​ക്ക​ൻ​ ​പ​ട​ക്ക​പ്പ​ൽ​ ​യു.​എ​സ്.​എ​സ് ​സ്‌​പ്രൂ​വ​ൻ​സി​ന്റെ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു ​ ​യാ​ത്ര​ ​നി​റു​ത്ത​ണ​മെ​ന്ന് ​ടൗ​സ്ക​യോ​ട് ​യു.​എ​സ് ​സൈ​ന്യം​ ​മു​ന്ന​റി​യി​പ്പ് ​ആ​വ​ർ​ത്തി​ച്ച​ത് ​ആ​റ് ​മ​ണി​ക്കൂ​റി​ലേ​റെ. വ​ക​വ​യ്ക്കാ​തെ​ ​വ​ന്ന​തോ​ടെ​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി​യ​ശേ​ഷം​ ​എ​ൻ​ജി​ൻ​ ​റൂ​മി​ലേ​ക്ക് ​വെ​ടി​വ​ച്ച് ​പ്രൊ​പ്പ​ൽ​ഷ​ൻ​ ​പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ക്കി ​ ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​യോ​ടെ​ ​ക​പ്പ​ലി​ലേ​ക്ക് ​യു.​എ​സ് ​സൈ​ന്യം​ ​ക​യ​റി.​ജീ​വ​ന​ക്കാ​രു​ടെ​ ​എ​ണ്ണം​ ​വ്യ​ക്ത​മ​ല്ല.​ ​വി​ദേ​ശി​ക​ളു​ണ്ടെ​ന്ന് ​സൂ​ച​ന.​ ​ഇ​വ​രെ​ ​വി​ട്ട​യ​ച്ചേ​ക്കും. ​ 900​ ​അ​ടി​ ​നീ​ള​മു​ള്ള​ ​ക​പ്പ​ലി​ൽ​ ​മ​രു​ന്നു​ക​ൾ​ ​അ​ട​ക്കം​ ​അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​ക്കൊ​പ്പം​ ​റോ​ക്ക​റ്റ് ​ഇ​ന്ധ​ന​ ​നി​ർ​മ്മാ​ണ​ത്തി​ന് ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​രാ​സ​വ​സ്തു​ക്ക​ളു​മു​ണ്ടെ​ന്ന് ​സം​ശ​യം.​ ​യു.​എ​സ് ​സൈ​ന്യം​ ​തെ​ര​ച്ചി​ൽ​ ​ന​ട​ത്തു​ന്നു

#​ ​യു.​എ​സ് ​ന​ട​പ​ടി​ ​ക​ട​ൽ​ക്കൊ​ള്ള​യും​ ​വെ​ടി​നി​റു​ത്ത​ൽ​ ​ലം​ഘ​ന​വു​മാ​ണ്. -​ ​ഇ​റാൻ