അസാംസ്വദേശി തൂങ്ങിമരിച്ച നിലയിൽ

Wednesday 22 April 2026 1:18 AM IST

ആലുവ: തോട്ടുമുഖം കീരംകുന്നിൽ വാടകവീട്ടിൽ അസാംസ്വദേശി ആഷിഖ് മുല്ലയെ (20) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലുവയിലെ ഒരു ഹോട്ടലിലെ തൊഴിലാളിയായ ഇയാൾ 18 ദിവസം മുമ്പാണ് ഇവിടെ താമസമാക്കിയത്. അസാം സ്വദേശിനിയായ യുവതിയും ഇടയ്ക്ക് ഇവിടെ വരാറുണ്ടായിരുന്നു. ഇന്നലെ രാവിലെ ഇവർ എത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. കരച്ചിൽകേട്ട് വീട്ടുടമ ഉൾപ്പെടെ എത്തിയതിന് പിന്നാലെ യുവതിയെ കാണാതായി. മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിൽ.