പഴയരിക്കണ്ടം 'ദേശോത്സവത്തിന് കൊടിയേറി

Wednesday 22 April 2026 1:07 AM IST

കഞ്ഞിക്കുഴി: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന് കീഴിലെ പഴയരിക്കണ്ടം ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ 'ദേശോത്സവ് 2026'നോട് അനുബന്ധിച്ചുള്ള ഗാനമേള സമാപനദിവസമായ 24ന് രാത്രി 7.30ന് നടക്കും. 20ന് കൊടിയേറിയ 15-ാമത് തിരുവുത്സവം ക്ഷേത്രാചാര്യൻ അജി അനിരുദ്ധൻ തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിലും മേൽശാന്തി അഭിനേഷ് ശാന്തിയുടെ സഹകാർമ്മികത്വത്തിലാണ് പുരോഗമിക്കുന്നത്. ഉത്സവ ആഘോഷത്തിന്റെ ഭാഗമായി തൃക്കൊടിയേറ്റ്, താലപ്പൊലി ഘോഷയാത്ര, ഹോമമന്ത്രമഹായജ്ഞം, പ്രഭാഷണം, കുട്ടികളുടെ കലാപരിപാടികൾ എന്നിവയും വിവിധ ദിവസങ്ങളിലായി നടത്തുന്നുണ്ട്..