പുനപ്രതിഷ്ഠ ബ്രഹ്മകലശോത്സവം

Tuesday 21 April 2026 9:46 PM IST

പാലക്കുന്ന്:എരോൽ വടക്ക് വീട് തറവാട് പുന:പ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവത്തിനും കളിയാട്ട മഹോത്സവത്തിനും തുടക്കം കുറിച്ച് കലവറ നിറച്ചു. ബ്രഹ്മകലശോത്സവത്തിന് മുന്നോടിയായി കെ.യു.പത്മനാഭ തന്ത്രിയെ പൂർണ്ണ കുംഭത്തോടുകൂടി സ്വീകരിച്ചു. ഇന്ന് രാവിലെ മുതൽ വിവിധ താന്തിക കർമ്മങ്ങൾ നടക്കും. രാത്രി 8ന് കലാപരിപാടികൾ. നാളെ രാവിലെ 7.34 മുതൽ 9.37 വരെയുള്ള മുഹൂർത്തത്തിൽ ദേവ പ്രതിഷ്ഠ. ഉച്ചയ്ക്ക് അന്നദാനം. 26ന് വൈകുന്നേരം 5 മണിക്ക് ദിശാ ചൈതന്യയുടെ കാർമികത്വത്തിൽ സർവൈശ്വര്യ വിളക്ക് പൂജ. രാത്രി 7ന് തെയ്യം കൂടൽ. തിങ്കളാഴ്ച്ച പുലർച്ചെ രണ്ടിന് പൊട്ടൻ തെയ്യം, 5ന് കുറത്തിയമ്മ, രാവിലെ 10ന് വിഷ്ണുമൂർത്തി, 11ന് പടിഞ്ഞാറ്റ ചാമുണ്ഡി ദൈവങ്ങളുടെ പുറപ്പാട്, ഉച്ചയ്ക്ക് അന്നദാനത്തിന് ശേഷം മൂവാളംകുഴി ചാമുണ്ഡി അരങ്ങിലെത്തും. ഗുളികന് തെയ്യത്തിന് ശേഷം വിളക്കിലരിയോടെ മഹോത്സവത്തിന് പരിസമാപനമാകും.