ഡോ.എ.സി പത്മനാഭനു സ്നേഹ വീടിന്റെ ആദരം
Tuesday 21 April 2026 9:54 PM IST
കാഞ്ഞങ്ങാട്:പ്രമുഖ ശിശുരോഗവിദഗ്ധൻ ഡോ.എ.സി.പത്മനാഭന് അമ്പലത്തറ സ്നേഹവീട് ആദരവ് നൽകി. ഡോക്ടറുടെ ജന്മദിനത്തോടനുബന്ധിച്ച് സ്നേഹവീട്ടിലെ കുട്ടികൾക്ക് മകൻ ഡോ.സച്ചിൻ പത്മനാഭന്റെ നേതൃത്വത്തിൽ സൗജന്യ ഹെൽത്ത് ക്യാമ്പ് നടത്തി. മുനീസ അമ്പലത്തറ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ക്യാമ്പ് ഡോ.എ.സി.പത്മനാഭൻ ഉദ്ഘാടനം ചെയ്തു. സ്നേഹം പാലിയേറ്റീവ് രക്ഷാധികാരി വി.മാധവൻനായർ, ഡോ.പ്രവീൺ കെ അറോറ, ട്രഷറർ ഡോ.ടി.വി.പത്മനാഭൻ, എസ്.ഐ കൃഷ്ണകുമാർ,പഞ്ചായത്ത് മെമ്പർ പി.അപ്പുകുഞ്ഞി, മാധവി കാനം, കെ.പി.കൃഷ്ണൻ, പുരുഷോത്തമൻ ഗുരുപുരം എന്നിവർ സംസാരിച്ചു. അഡ്വ.കെ.പീതാംബരൻ സ്വാഗതവും അമ്പലത്തറ കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു. ഡോ.സച്ചിൻ പത്മനാഭൻ , ഡോ.ടി.വി.പത്മനാഭൻ ക്യാമ്പിൽ കുട്ടികളുടെ പരിശോധനയ്ക്ക് നേതൃത്വം നൽകി