മെഡിസെപ്പിൽ  വൻഅഴിമതി

Tuesday 21 April 2026 10:11 PM IST

ആലപ്പുഴ: മെഡിസെപ്പ് പദ്ധതി വൻ അഴിമതിയാണെന്ന് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.വി.ഗോപി പറഞ്ഞു. പെൻഷണേഴ്സ് അസോസിയേഷൻ ആലപ്പുഴ നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന കൗൺസിൽ അംഗം എ.എ.ജലീൽ അദ്ധ്യക്ഷത വഹിച്ചു. കെ.ജി.സാനന്ദൻ, ബി.ഹരിഹരൻ നായർ, പ്രൊഫ.എ.മുഹമ്മദ്‌ ഷെറീഫ്, ജി.പ്രകാശൻ, ടി.ഡി.രാജൻ, രാമചന്ദ്രൻ നായർ,ഡോ. ആർ.സേതു രവി,സോളമൻ പഴമ്പാശ്ശേരി, സോമരാജൻ, ഡബ്ല്യു.പി.തങ്കച്ചൻ, കൊച്ചു ത്രേസ്യ,മോഹൻദാസ്, ഓമനക്കുട്ടൻ, മോറീസ് എന്നിവർ സംസാരിച്ചു.