സ്‌ട്രോംഗ് റൂമുകൾ കളക്ടർ സന്ദർശിച്ചു

Tuesday 21 April 2026 10:16 PM IST

ആലപ്പുഴ : നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ട് രേഖപ്പെടുത്തിയ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും പോൾ ചെയ്ത പോസ്റ്റൽ ബാലറ്റുകളും സൂക്ഷിച്ചിരിക്കുന്ന ജില്ലയിലെ സ്‌ട്രോങ്ങ് റൂമുകൾ കളക്ടർ കെ ഇമ്പശേഖർ സന്ദർശിച്ച് വിലയിരുത്തി. വോട്ടിംഗ് യന്ത്രങ്ങൾ പ്രത്യേകമായും പോസ്റ്റൽ ബാലറ്റുകൾ പ്രത്യേകമുറിയിലും ആണ് സൂക്ഷിച്ചിട്ടുള്ളത്. എല്ലാ മുറികളുടെ പുറത്തും സി.സി ടിവി ക്യാമറ സംവിധാനങ്ങൾ ഉണ്ട്. ഇത് മോണിറ്റർ ചെയ്യുന്നതിന് പ്രത്യേകം കൺട്രോൾ റൂം ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌ട്രോംഗ് റൂമുകളുടെ സുരക്ഷ കേന്ദ്രസേനയാണ് നിർവഹിക്കുന്നത് പൊലീസിനെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്