കഴിമ്പ്രം വാഴപ്പുള്ളി ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം

Wednesday 22 April 2026 12:00 AM IST

എടമുട്ടം : കഴിമ്പ്രം വാഴപ്പുള്ളി രാജരാജേശ്വരി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷത്തിന്റെ ഭാഗമായി പൊങ്കാല സമർപ്പണവും ശതകലശാഭിഷേകവും നടന്നു. രാവിലെ ഗണപതിഹവനം, പന്തീരടി പൂജ, പൊങ്കാല, അഭിഷേകം, ഉച്ചപൂജ, ശ്രീഭൂതബലി, പ്രസാദഊട്ടും നടന്നു. വൈകിട്ട് ശീവേലി എഴുന്നള്ളിപ്പ് ദീപാരാധന, ചുറ്റുവിളക്ക്, നിറമാല, അത്താഴപൂജയും നടന്നു. പൂജകൾക്ക് ക്ഷേത്രം തന്ത്രി മുല്ലങ്കത്ത് നന്ദകുമാർ മുഖ്യകാർമ്മികത്വം വഹിച്ചു. വി.യു.ഉണ്ണിക്കൃഷ്ണൻ, വി.ആർ.രാധാകൃഷ്ണൻ, വി.കെ.ഹരിദാസ്, വി.കെ.ശശിധരൻ, വി.ഡി.മനോജ്, വി.ജെ.സുരേഷ്, അനിരുദ്ധൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.