വൃദ്ധൻ പുഴയിൽ വീണതായി സംശയം

Wednesday 22 April 2026 12:32 AM IST

തൊടുപുഴ: മണക്കാട് സ്‌കൂളിന് സമീപം വൃദ്ധനെ പുഴയിൽ വീണ് കാണാതായതായി സംശയം. പ്രദേശവാസിയായ ആളാണ് വീണതെന്നാണ് സംശയിക്കുന്നത്. സ്‌കൂളിന് സമീപത്തുള്ള പുഴയോരത്ത് ഇയാളുടെ സ്‌കൂട്ടറും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് തൊടുപുഴ ഫയർഫോഴ്സ് രാത്രി വൈകിയും തിരച്ചിൽ നടത്തി.