ഇടിമിന്നലേറ്റ് മരിച്ചു
Wednesday 22 April 2026 12:33 AM IST
ഉപ്പുതറ . നെടുങ്കണ്ടം മാവടി പുത്തൻപുരക്കൽ ദേവസ്യ (ദാസ്-82) ഇടിമിന്നലേറ്റ് മരിച്ചു. മേരികുളം ആലടിക്കുന്നിൽ മകൾ ഇടത്തിപ്പറമ്പിൽ ബിന്ദുവിനൊപ്പമായിരുന്നു താമസം. ചൊവ്വാഴ്ചവൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. ഇടിമിന്നൽ സമയം ദേവസ്യ കുളിമുറിയിലായിരുന്നു. ഇടിമിന്നലേറ്റ് വയറിങ് ഉൾപെടെ നശിക്കുകയും ഭിത്തിക്ക് വിള്ളൽ വീഴുകയും ചെയ്തു. മിന്നലേറ്റ് വീണ ദേവസ്യയെ ഉടൻതന്നെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ മേരി ഒരുവർഷം മുൻപ് മരിച്ചിരുന്നു. പരേതനായ ബിജുവാണ് മരുമകൻ.