ഭാരവാഹികൾ
Wednesday 22 April 2026 12:38 AM IST
ഉദിയൻകുളങ്ങര: കേരള കാർഷിക സർവകലാശാല റിട്ട.പ്രൊഫസേഴ്സ് ഫോറത്തിന്റെ വാർഷിക സമ്മേളനം നടന്നു. ഡോ.സ്റ്റീഫൻ ദേവനേശനെ പ്രസിഡന്റായും ഡോ.ടി.ഇ.ജോർജിനെ ജനറൽ സെക്രട്ടറിയായും ഡോ.പി.ഷാജി ജെയിംസിനെ ട്രഷററായും തിരഞ്ഞെടുത്തു. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് പ്രതിസന്ധി നേരിടുന്ന കർഷകർക്ക് വിരമിച്ച പ്രഗത്ഭരായ ശാസ്ത്രജ്ഞരുടെ വിദഗ്ദ്ധ സാങ്കേതിക സേവനം ലഭ്യമാക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഡോ.സ്റ്റീഫൻ ദേവനേശൻ അറിയിച്ചു.