പ്രവാസി സൗഹൃദ കൂട്ടായ്മ

Wednesday 22 April 2026 12:41 AM IST

തിരുവനന്തപുരം: പ്രവാസി സൗഹൃദ കൂട്ടായ്മയുടെ വാർഷികത്തിന്റെ മുന്നോടിയായി സംസ്ഥാന പ്രസിഡന്റ് ജയപാലൻ ആറ്റിങ്ങലിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ആറ്റിങ്ങൽ പൂവൻപാറയിൽ നടന്ന യോഗത്തിൽ ഉപദേശക സമിതി അംഗം കാസിം സാഹിബ് ആറ്റിങ്ങൽ,ജനറൽ സെക്രട്ടറി നഹാസ് ആലംകോട്,രക്ഷാധികാരികളായ നാസർ സംസം തേമ്പാൻമൂട്,ഹാരിസ് ആലംകോട്,സെക്രട്ടറി സലാം ലെങ്ങ്സ്‌ വ്യൂ,ട്രഷറർ ഷാജഹാൻ ചുള്ളിമാനൂർ,സൈഫുദ്വീൻ അഞ്ചൽ,മനോഹരൻ നായർ വെള്ളാഞ്ചിറ എന്നിവർ പങ്കെടുത്തു.