ജനാധിപത്യ സംരക്ഷണ സമിതി
Wednesday 22 April 2026 12:42 AM IST
തിരുവനന്തപുരം: നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് എല്ലാ കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് ജെ.എസ്.എസ് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി അഡ്വ.വിനു വിശ്വനാഥൻ,ജില്ലാ പ്രസിഡന്റ് ദിലീപ് തമ്പി,വൈസ് പ്രസിഡന്റ് സുദർശനൻ ജോ.സെക്രട്ടറിമാരായ വാവറ അജി,സക്കറിയ വില്യം,സംസ്ഥാന കമ്മിറ്റി അംഗം ശോഭന കുമാരി,സജി ദേവൻ,വിൻസെന്റ്,മോഹനകുമാർ എന്നിവർ നിതിൻരാജിന്റെ വീട്ടിലെത്തി.