കാർഷിക കോളേജിൽ പരിശീലനം
Wednesday 22 April 2026 12:43 AM IST
വിഴിഞ്ഞം: ജൈവവളങ്ങളുടെയും ജൈവ കീടനാശിനികളുടെയും നിർമ്മാണം എന്ന വിഷയത്തിൽ 27ന് രാവിലെ 9 മുതൽ വെള്ളായണി കാർഷിക കോളേജിലെ സെന്റർ ഫോർ അഗ്രിക്കൾച്ചറൽ ഇന്നോവേഷൻസ് ആൻഡ് ടെക്നോളജി ട്രാൻസ്ഫറിൽ പരിശീലന പരിപാടി നടത്തും.ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 40 പേർക്ക് മാത്രമാണ് അവസരം.പരിശീലന ഫീസ് 500 രൂപ.മണ്ണിര കമ്പോസ്റ്റ്,ചകിരിച്ചോർ കമ്പോസ്റ്റ്,മറ്റ് പലതരം കമ്പോസ്റ്റുകൾ എന്നിവയുടെയും,വിവിധ ജൈവ കീടനാശിനികളുടെയും നിർമ്മാണവും,ജീവാണു കീടനാശിനികളുടെ ഉപയോഗ രീതിയും പരിശീലിപ്പിക്കും.രജിസ്റ്റർ ചെയ്യാനും വിവരങ്ങൾക്കുമായി 8891540778 എന്ന വാട്സ്ആപ് നമ്പറിൽ ഓഫീസ് സമയത്ത് ബന്ധപ്പെടുക.