തമിഴ്നാട്ടിൽ പാടശേഖരം നികത്താനെത്തിയ രണ്ട് ടിപ്പറുകൾ പിടികൂടി

Wednesday 22 April 2026 1:44 AM IST

ഉദിയൻകുളങ്ങര: കേരളത്തിൽ നിന്നെത്തിച്ച മണ്ണുപയോഗിച്ച് തമിഴ്നാട്ടിലെ പാടശേഖരം നികത്താൻ ശ്രമിച്ച സംഘത്തിന്റെ മണ്ണ് നിറച്ച രണ്ട് ടിപ്പറുകൾ പിടികൂടി. ദിവസങ്ങളായി അനധികൃതമായി കുന്നിടിച്ച് തമിഴ്‌നാട്ടിലെ പാടശേഖരങ്ങൾ നികത്തുന്നെന്ന പരാതികൾ നിലനിൽക്കെയാണ് ഇന്നലെ കേരളത്തിൽനിന്ന് മണ്ണെത്തിക്കുന്നതായി എസ്.എച്ച്.ഒ നിസാമുദ്ദീന് രഹസ്യ വിവരം ലഭിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം എസ്.ഐ. ശശികുമാർ സി.പി.ഓമാരായ രാജ്മോഹൻ,ജിജു അടങ്ങുന്ന സംഘം തമിഴ്‌നാട്ടിലേക്ക് മണ്ണുമായി വരുകയായിരുന്ന രണ്ട് ടിപ്പർ ലോറികളെ കേരള തമിഴ്നാട് അതിർത്തി പ്രദേശത്തു വച്ച് കേരള തമിഴ്നാട് സംയുക്ത പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. പിടികൂടിയ വാഹനങ്ങളെ കലക്ടർക്ക് കൈമാറുമെന്ന് എസ്.എച്ച്.ഒ പറഞ്ഞു.