നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ അപകടകരമായി മാൻഹോൾ

Wednesday 22 April 2026 1:44 AM IST

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിലെ ഒ.പി വിഭാഗത്തിന് മുൻപിലെ അപകടകരമായ മാൻ ഹോൾ ഇതുവരെ അടച്ചിട്ടില്ല. ആശുപത്രിയിലെ ഡ്രെയിനേജ് പൈപ്പ് ലൈനിന്റെ കേടുപാടുകൾ തീ‌‌ർക്കാനായി പൊളിച്ച മാൻഹോളാണ് അടയ്ക്കാതെ കിടക്കുന്നത്. മാൻഹോളിന് സമീപത്തു കൂടെയാണ് ചികിത്സക്കെത്തുന്നവ‌ർ കടന്നു പോകുന്നത്. ആശുപത്രിയിൽ പുല‌ർച്ചെ മുതൽ രോഗികളെത്തും. തുറന്ന് കിടക്കുന്ന മാൻഹോൾ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.