പാലിയേക്കര ടോൾപ്ലാസയിൽ 90 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ

Wednesday 22 April 2026 12:47 AM IST

പുതുക്കാട്: പാലിയേക്കര ടോൾപ്ലാസയിൽ 90 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ. കൊടുങ്ങല്ലൂർ സ്വദേശി കുന്നത്ത് ചെത്തിപ്പാടത്ത് വീട്ടിൽ അഫ്‌നാൻ (26), കുന്നംകുളം മേത്തല സ്വദേശി വേണാട്ട് വീട്ടിൽ ഷൈൻ (28) എന്നിവരാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ബംഗളൂരുവിൽ നിന്നും വരികയായിരുന്ന സ്വകാര്യബസിൽ നിന്നുമിറങ്ങിയ ഇരുവരെയും വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മാരക ലഹരി മരുന്നാണിത്.

ബംഗളൂരുവിൽ നിന്നും ആലുവയിലേക്ക് വരികയായിരുന്ന സ്വകാര്യബസിലാണ് പ്രതികൾ ലഹരിമരുന്ന് കടത്തിയത്. പാലിയേക്കര ടോൾ പ്ലാസയിൽ ബസിറങ്ങിയ പ്രതികളെ പൊലീസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. തൃശൂർ റൂറൽ ഡാൻസാഫ് സംഘവും പുതുക്കാട് പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്. ബംഗളൂരുവിൽ നിന്നും ആലുവയിലേക്ക് വരികയായിരുന്ന സ്വകാര്യബസിലാണ് പ്രതികൾ ലഹരിമരുന്ന് കടത്തിയത്.

പാലിയേക്കര ടോൾ പ്ലാസയിൽ ബസിറങ്ങിയ പ്രതികളെ പൊലീസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ഷൈൻ കൊടുങ്ങല്ലൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ എം.ഡി.എം.എ കടത്തിയ കേസിലും കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടറെ ആക്രമിച്ച് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ കേസിലും മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച കേസിലും പ്രതിയാണ്. അഫ്‌നാൻ വരന്തരപ്പിള്ളി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ മനുഷ്യജീവന് അപകടം വരുത്തുന്ന പ്രവൃത്തി ചെയ്ത കേസിൽ പ്രതിയാണ്.