മത്സ്യബന്ധനവല മോഷണം വ്യാപകം

Wednesday 22 April 2026 8:18 AM IST

അമ്പലപ്പുഴ: പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പത്തൊമ്പതാം വാർഡിലെ തീരദേശത്ത് വല മോഷണം വ്യാപകമാകുന്നു. അറപ്പയ്ക്കൽ പാലത്തിന് സമീപമായി ഇന്നലെ വെളുപ്പിന് ജോർജ് പൂന്തുറശ്ശേരിയിലിന്റ 35,000 രൂപയുടെ വലയും ഇഗ്നേഷ്യസ് പൂന്തുറശ്ശേരിയിലിന്റെ 1,00,000 രൂപയുടെ വലയുമാണ് മോഷണം പോയത്. അറപ്പയ്ക്കൽ പാലത്തിന് തെക്കുവശത്തും പലരുടെയും വല ഇത്തരത്തിൽ മോഷണം പോയിട്ടുണ്ട്. സ്കൂട്ടറിലെത്തിയ സംഘം വലയുമായി പോകുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ട്. സമീപപ്രദേശത്ത് നിന്ന് സൈക്കിളുകളും കഴിഞ്ഞ ദിവസങ്ങളിൽ മോഷണം പോയിരുന്നു. പുന്നപ്ര പൊലീസിൽ പരാതി നൽകി.