നിയന്ത്റണംവിട്ട കാർ പെട്ടികടയിലേക്ക് ഇടിച്ചു കയറി
Wednesday 22 April 2026 1:18 AM IST
തൊടുപുഴ: മുതലക്കോടം മാവിൻചുവട്ടിൽ നിയന്ത്റണംവിട്ട കാർ ഇടിച്ചു കയറി പാതയോരത്തുണ്ടായിരുന്ന പെട്ടിക്കട പൂർണമായി തകർന്നു. തിങ്കളാഴ്ച രാത്രി പത്തേകാലോടെയായിരുന്നു അപകടം. രാത്രി കട അടച്ചതിന് ശേഷം അപകടമുണ്ടായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. തൊടുപുഴയിൽ നിന്ന് മുതലക്കോടം ഭാഗത്തേയ്ക്ക് വരികയായിരുന്ന മദ്ധ്യപ്രദേശ് രജിസ്‌ട്രേഷനിലുള്ള പജീറോ കാറാണ് അപകടമുണ്ടാക്കിയത്. അപകടത്തിന് പിന്നാലെ ഡ്രൈവർ ഓടി രക്ഷപ്പെട്ടതിനെ തുടർന്ന് തൊടുപുഴ പൊലീസെത്ത വാഹനം കസ്റ്റഡിയിലെടുത്തു. പെട്ടിക്കടയുടമ പരാതി നൽകാത്തതിനാൽ സംഭവത്തിൽ കേസെടുത്തില്ലെന്നും വാഹനം വിട്ട് നൽകിയതായും പൊലീസ് അറിയിച്ചു.