വയനാട് ടൗൺഷിപ്പ് മനോഹരമായ ഭാവനയോടെയുള്ള നിർമിതി: പി.കെ.ഗോപി

Wednesday 22 April 2026 12:26 AM IST
പ്രശസ്ത കവിയും ഗാന രചയിതാവുമായ പി.കെഗോപി വയനാട് ടൗൺഷിപ്പിൽ

ക​ൽ​പ്പ​റ്റ​:​ ​വ​യ​നാ​ട് ​ടൗ​ൺ​ഷി​പ്പ് ​മ​നോ​ഹ​ര​മാ​യ​ ​ഭാ​വ​ന​യോ​ടെ​യു​ള്ള​ ​നി​ർ​മി​തി​യെ​ന്ന് ​ക​വി​യും​ ​ഗാ​ന​ര​ച​യി​താ​വു​മാ​യ​ ​പി.​കെ​ ​ഗോ​പി.​ ​ദുഃ​ഖ​വും​ ​പ്ര​തീ​ക്ഷ​യും​ ​ഇ​ട​ക​ല​ർ​ന്ന​ ​അ​തി​ജീ​വ​ന​ത്തി​ന്റെ​ ​നേ​ർ​ക്കാ​ഴ്ച​യാ​ണി​ത്.​ ​നി​ർ​മ്മാ​ണ​ത്തി​ലെ​ ​അ​പാ​ക​ത​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​വാ​ർ​ത്ത​യാ​യി​ ​വ​രു​ന്നു​ണ്ട്.​ ​എ​ത്ര​മാ​ത്രം​ ​വാ​സ്ത​വ​മു​ണ്ടെ​ന്ന​ത് ​പ​രി​ശോ​ധി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.​ ​ദു​ര​ന്ത​ ​സ​മ​യ​ത്ത് ​ചൂ​ര​ൽ​മ​ല​യി​ലും​ ​മു​ണ്ട​ക്കൈ​യി​ലും​ ​ഉ​യ​ർ​ന്ന​ത്‌​ ​രോ​ദ​ന​മാ​യി​രു​ന്നു​വെ​ങ്കി​ൽ​ ​ഇ​വി​ടെ​ ​പ്ര​തീ​ക്ഷാ​നി​ർ​ഭ​ര​മാ​യ​ ​കാ​ഴ്ച​യാ​ണെ​ന്നും​ ​പി.​കെ​ ​ഗോ​പി​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ ​ടൗ​ൺ​ഷി​പ്പ് ​സ​ന്ദ​ർ​ശി​ച്ച് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ര​ണ്ടു​വ​ർ​ഷം​ ​മു​മ്പ​ത്തെ​ ​ചൂ​ര​ൽ​മ​ല​യും​ ​മു​ണ്ട​ക്കൈ​യിലും ​കൂ​ട്ട ​നി​ല​വി​ളിയും ​ക​ര​ഞ്ഞു​ ​ത​ള​ർ​ന്ന​ ​കു​റെ​ ​ക​ണ്ണു​ക​ളെ​യുമാണ് ​ക​ണ്ട​ത്.​ ​ആ​ർ​ക്കും​ ​അ​വ​രെ​ ​ആ​ശ്വ​സി​പ്പി​ക്കാ​ൻ​ ​വാ​ക്കു​ക​ളി​ല്ലാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​സ​ർ​ക്കാ​ർ​ ​അ​വ​ർ​ക്ക് ​പ്ര​തീ​ക്ഷ​ ​ന​ൽ​കി.​ ​ക​വി​ത​യും​ ​ആ​ല​പി​ച്ചാ​ണ് ​അദ്ദേഹം ​ടൗ​ൺ​ഷി​പ്പി​ൽ​ ​നി​ന്ന് ​മ​ട​ങ്ങി​യ​ത്.​ ​സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പമായിരുന്നു ​എ​ത്തി​യ​ത്.