യുവതിയെ പീഡിപ്പിച്ച് നഗ്ന ഫോട്ടോ പകർത്തിയ പ്രതി പിടിയിൽ

Wednesday 22 April 2026 2:31 AM IST

മല്ലപ്പള്ളി : പരിചയം ഭാവിച്ച് അടുപ്പത്തിലായ യുവതിയെ ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ച് നഗ്ന ഫോട്ടോകൾ പകർത്തി യുവതിയുടെ സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്ത കേസിലെ പ്രതിയെ കീഴ് വായ്പൂര് പൊലീസ് അറസ്റ്റു ചെയ്തു. മല്ലപ്പള്ളി സമരമുക്ക് കളപ്പാമന്നത്ത് രതീഷ്.കെ.ആർ (43) ആണ് പിടിയിലായത്. സ്റ്റേഷൻ ഹൗസ് ഓഫീസർ അജീബ്, എസ്.ഐ.അനീഷ്, എ.എസ്.ഐ.ജോയിസ്, സി.പി.ഒ മാരായ സന്തോഷ്, നെവിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലുകൾക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.