കോട്ടയിൽ ശ്രീഭദ്രാദേവി ക്ഷേത്രത്തിൽ പത്താമുദയ മഹോത്സവം നാളെ

Wednesday 22 April 2026 1:32 AM IST

ഉടുമ്പന്നൂർ: കോട്ടയിൽ ശ്രീഭദ്രാദേവി ക്ഷേത്രത്തിൽ പത്താമുദയ മഹോത്സവം നാളെ നടക്കും. ക്ഷേത്രം തന്ത്റ മനയത്താറ്റിൽ അനിൽ ദിവാകരൻ നമ്പൂതിരിയുടെയും മേൽശാന്തി ചെമ്പകശ്ശേരി ഇല്ലം ശ്രീജിത്ത് നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ. നാളെ രാവിലെ മുതൽ പതിവ് പൂജകൾ. 11ന് സർപ്പത്തിന് നൂറും പാലും. സർപ്പ പ്രതിഷ്ഠാതന്ത്റ പുതുക്കുളം കണ്ണൻ കേശവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ. ഉച്ചയ്ക്ക് 12ന് മഹാപ്രസാദ ഊട്ട്, രാത്രി 7.15ന് കളമെഴുത്തും പാട്ട് എന്നിവ നടക്കുമെന്ന് ക്ഷേത്രം മാനേജിംഗ് ട്രസ്റ്റിമാരായ തുളസീധരൻ ചൂരത്തൊട്ടിയിൽ, അരുൺ ശശിധരൻ പുത്തൻപുരയിൽ എന്നിവർ അറിയിച്ചു.