വാനതിയെ കൂട്ടി അണ്ണാമലൈയുടെ സ്കൂട്ടർ റാലി
Wednesday 22 April 2026 12:42 AM IST
കോയമ്പത്തൂർ: തമിഴ്‌നാട് തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച ഇന്നലെ കോയമ്പത്തൂർ നോർത്ത് മണ്ഡലത്തിൽ ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ സ്കൂട്ടർ റാലി നടത്തി. സുസൂക്കി ബർഗ്‌മാൻ സ്കൂട്ടറിൽ മണ്ഡലത്തിലെ സ്ഥാനാർത്ഥിയും മഹിളാ മോർച്ച ദേശീയ പ്രസിഡന്റുമായ വാനതി ശ്രീനിവാസനെ പിൻസീറ്റിലിരുത്തിയായിരുന്നുപ്രചാരണം. കോയമ്പത്തൂർ സീറ്റ് ലഭിക്കാത്തതിൽ അണ്ണാമലൈയ്ക്ക് നീരസമുണ്ടെന്ന വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. കോയമ്പത്തൂർ ജില്ലയിലെ 10 മണ്ഡലങ്ങളിലും എൻ.ഡി.എ സ്ഥാനർത്ഥികൾ വിജയിക്കുമെന്ന് അവിടെ അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോടു പറഞ്ഞു.
കാലുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വാനതി മൂന്നു ദിവസം മുമ്പാണ് പ്രചാരണ രംഗത്ത് സജീവമായത്. അതിനു മുമ്പ് മകൻ ആദർശാണ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്.