മോദി ഭീകരനെന്ന് ഖാർഗെ; വിവാദമായതോടെ തിരുത്തി

Wednesday 22 April 2026 12:43 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭീകരനെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ വിളിച്ചത് വിവാദമായി. ചെന്നൈയിലെ വാർത്താസമ്മേളനത്തിലായിരുന്നു പരാമർശം. ബി.ജെ.പിയുമായി എ.ഐ.എ.ഡി.എം.കെ സഖ്യത്തിലേർപ്പെട്ടതിനെ വിമർശിച്ച ഖാർഗെ,​ മോദി ഭീകരനാണെന്ന് പറഞ്ഞു.

വിവാദമായതോടെ പരാമർശത്തിൽ ഖാർഗെ വ്യക്തത വരുത്തി. ഇ.ഡി, സി.ബി.ഐ, ആദായനികുതി വകുപ്പ് തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ച് മോദി എപ്പോഴും ഭീഷണിപ്പെടുത്തുന്നുവെന്നാണ് താൻ ഉദ്ദേശിച്ചത്. അത്തരത്തിൽ ജനങ്ങളെയും രാഷ്ട്രീയ പാ‌ർട്ടികളെയും ഭയപ്പെടുത്തുകയാണെന്നും പറഞ്ഞു. പരാമർശത്തെ ബി.ജെ.പി അപലപിച്ചു. ഖാ‌ർഗെ മാപ്പു പറയണമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ ആവശ്യപ്പെട്ടു.

മോദിക്കെതിരെ നോട്ടീസ്

വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിനു പിന്നാലെ പ്രധാനമന്ത്രി ദൂരദർശനിൽ നടത്തിയ പ്രസംഗത്തിനെതിരെ അവകാശലംഘന നോട്ടീസ്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ലോക്‌സഭാ സ്‌പീക്കർക്ക് നോട്ടീസ് നൽകിയത്. വിഷയം ലോക്‌സഭയുടെ പ്രിവിലേജസ് കമ്മിറ്റിക്ക് വിടണമെന്നും ആവശ്യപ്പെട്ടു.