കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ മീനമാസ ഷഷ്ഠിപൂജ ഇന്ന് 

Wednesday 22 April 2026 12:50 AM IST

കുമരകം: കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ നടക്കുന്ന മേടമാസത്തിലെ ഷഷ്ഠിപൂജ ഇന്ന് നടക്കും. രാവിലെ 11.30 മുതൽ പഞ്ചാമൃത അഭിഷേകം, നെയ്യ് അഭിഷേകം, പനിനീർ അഭിഷേകം, ഭസ്മാഭിഷേകം എന്നിവ നടക്കും. 12.30ന് ഷഷ്ഠിപൂജ, കൂടാതെ പൊൻകാവടി, നാരങ്ങ സമർപ്പണം എന്നീ വഴിപാടുകളും ഇതോടൊപ്പം നടക്കും. തുടർന്ന് അന്നദാനം. ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രി, മേൽശാന്തി പി.എം മോനേഷ് ശാന്തി എന്നിവർ ഷഷ്ഠിപൂജാ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും. വൈകിട്ട് 8ന് പാനക പൂജയും നടക്കുമെന്ന് ദേവസ്വം പ്രസിഡന്റ് എ.കെ ജയപ്രകാശ് അറിയിച്ചു.