ട്രാൻസ് ടവർ പാർക്കിംഗ് ഏരിയയിൽ കേബിൾ കുരുക്ക്

Wednesday 22 April 2026 3:21 AM IST

തിരുവനന്തപുരം: വഴുതക്കാട് ട്രാൻസ് ടവർ പാർക്കിംഗ് ഏരിയയിൽ അപകട ഭീഷണിയായി കേബിൾ കുരുക്ക്. പാർക്കിംഗ് സ്ഥലത്ത് കേബിളുകൾ അശ്രദ്ധമായി ചുറ്റിക്കിടക്കുന്നതിനാൽ വാഹനങ്ങളുമായി എത്തുന്നവരും നടന്നുപോകുന്നവരും ഒരുപോലെ ആശങ്കയിലാണ്.

കേബിളുകൾ പോസ്റ്റുകളിൽ കുരുങ്ങിക്കിടക്കുന്നതും ചിലത് നിലത്തേക്ക് വീണുകിടക്കുന്നതുമാണ് നിലവിലെ അവസ്ഥ. രാത്രിയിലും തിരക്കേറിയ സമയങ്ങളിലും ഇവ ശ്രദ്ധിക്കാതെ ആളുകൾ അപകടത്തിൽപെടാനുള്ള സാദ്ധ്യത കൂടുതലാണെന്നാണ് യാത്രക്കാർ പറയുന്നത്. ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെട്ട് കേബിളുകൾ സുരക്ഷിതമായി ക്രമീകരിക്കണമെന്നാണ് ആവശ്യം.